Oru Vazhiyambalam

1997
Lyrics
Language: English

Oru vazhiyambalam oru pidi nombaram
Marakkaan kazhiyaatha dukhasathyam
Madhukaran poovine piriyunnu
Poovo chediyeyum athupole..
Rithukkalum piriyunnu bandhavum piriyunnu
Nammal nammeyum piriyunnu..
Oru vazhiyambalam oru pidi nombaram
Marakkaan kazhiyaatha dukhasathyam..

Inno naaleyo vidaparayunnavar-
Kkenthaanithra mookatha..(2)
Alakalkku meethe kadalaassu thonipol
Alayukayaanee nammal...ananthathayil...
Akalukayaanee nammal...
(oru vazhiyambalam...)

Mohavum swapnavum dehavum dehiyum
Ellaamellaam piriyunnu....(2)
Mohanamaakumee bhoomiyilaaradi
Mannil veerppukal aazhunnu...
Apaaramee...mannil veerppukal aazhunnu...
(oru vazhiyambalam...)
Language: Malayalam

ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം
മധുകരന്‍ പൂവിനെ പിരിയുന്നു...
പൂവോ ചെടിയേയും അതുപോലെ ..
ഋതുക്കളും പിരിയുന്നു ബന്ധവും പിരിയുന്നു
നമ്മള്‍ നമ്മെയും പിരിയുന്നു...
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം

ഇന്നോ നാളെയോ വിടപറയുന്നവര്‍ക്കെന്താണിത്ര മൂകത..(2)
അലകള്‍ക്കു മീതെ കടലാസ്സു തോണിപോല്‍
അലയുകയാണീ നമ്മള്‍...അനന്തതയില്‍...
അകലുകയാണീ നമ്മള്‍..
(ഒരു വഴിയമ്പലം...)

മോഹവും സ്വപ്നവും ദേഹവും ദേഹിയും
എല്ലാമെല്ലാം പിരിയുന്നു...(2)
മോഹനമാകുമീ ഭൂമിയില്‍ ആറടിമണ്ണില്‍
വീര്‍പ്പുകള്‍ ആഴുന്നു ...
അപാരമീ...മണ്ണില്‍ വീര്‍പ്പുകള്‍ ആഴുന്നു ...
(ഒരു വഴിയമ്പലം...)
Movie/Album name: Chandana Varnatheru
Artists