Unmaadinikal Udyaanalathakal
1970
Unmaadinikal udyaanalathakal
Manmadha poojaykku poovaninju
Rithumathikal pushpamadhumathikal
Oru chudu chumbanathilunarnnu (unmaadinikal)
Thennalil ilakaatha deepam pole
Thirakal adakkiya kadal pole
Enthinee shishira manohara sandhyayil
Ekaantha dhyaanathil muzhuki - priyan
Ekaantha dhyaanathil muzhuki (unmaadinikal)
Lajjaalolayaay vallikkudilinte
Pachila kathaku thurakkum njaan
Aapaadachoodam oraalinganam kondu
Romanchamilakkum njaan - aa maaril
Romaanchamilakkum njaan
Mazhamukil indradhanussu pole
Maalathippoo madhupaneppole
Enthennu parayaan enikkariyaatho-
Rente vikaarathinnadimayaakkum avane njaan
Ente vikaarathinnadimayaakkum
ഉന്മാദിനികള്‍ ഉദ്യാനലതകള്‍
മന്മഥപൂജയ്ക്കു പൂവണിഞ്ഞു
ഋതുമതികള്‍ പുഷ്പമധുമതികള്‍
ഒരു ചുംബനത്തിലുണര്‍ന്നു
തെന്നലിലിളകാത്ത ദീപം പോലെ
തിരകളടക്കിയ കടല്‍ പോലെ
എന്തിനീ ശിശിരമനോഹര സന്ധ്യയില്‍
ഏകാന്തധ്യാനത്തില്‍ മുഴുകി?
പ്രിയനെന്തിനേകാന്ത ധ്യാനത്തില്‍ മുഴുകി?
ഉന്മാദിനികള്‍.....
ലജ്ജാലോലയായ് വള്ളികുടിലിന്റെ
പച്ചിലക്കതകു തുറക്കും ഞാന്‍
ആപാദചൂഡമൊരാലിംഗനം കൊണ്ട്
രോമാഞ്ചമിളക്കും ഞാന്‍ ആ മാറില്‍
രോമാഞ്ചമിളക്കും ഞാന്‍
മഴമുകിലിന്ദ്രധനുസ്സുപോലെ
മാലതിപ്പൂ മധുപനെപ്പോലെ
എന്നെന്നു പറയാന്‍ എനിക്കറിയാത്തോ
രെന്റെ വികാരത്തിന്നടിമയാക്കും അവനെ ഞാന്‍
എന്റെ വികാരത്തിന്നടിമയാക്കും....
Movie/Album name: Sabarimala Sree Dharmashaastha
Artists