Thamburaatti

1979
Lyrics
Language: Malayalam

തമ്പുരാട്ടീ......തമ്പുരാട്ടീ...
ഉം..

തമ്പുരാട്ടീ......തമ്പുരാട്ടീ...
ചന്ദന കട്ടിലില്ലാ...ഇന്ദ്രനീലക്കല്ലുമാലയില്ല
തമ്പുരാട്ടീ...നിനക്കുറങ്ങാനെൻെറ
അന്തഃപ്പുരത്തിൽ പൂമെത്തയില്ല...
തമ്പുരാട്ടീ......തമ്പുരാട്ടീ...തമ്പുരാട്ടീ...

തോരണം ചാർത്തിയ മണിയറ ഇല്ല...
ചാമരം വീശാൻ തോഴിമാരില്ല...
തോരണം ചാർത്തിയ മണിയറ ഇല്ല.....
ചാമരം വീശാൻ തോഴിമാരില്ല...
മാന്തളിർ മഞ്ജുള മേനിയിലണിയാൻ...
കാഞ്ചീപുരം പാട്ട് സാരിയില്ല....
മറ്റൊന്നും വേണ്ടെനിക്കെന്നുമെൻ
ദേവന്റെ മാറിലെ ഒരുപിടി ചൂട് മതി..
മറ്റൊന്നും വേണ്ടെനിക്കെന്നുമെൻ
ദേവന്റെ മാറിലെ ഒരുപിടി ചൂട് മതി..
തമ്പുരാട്ടീ......തമ്പുരാട്ടീ...തമ്പുരാട്ടീ...

രതിസുഖ മധുരിമ പീലി വിടർത്തും നിൻ...
മിഴികളിലെഴുതാൻ അഞ്ജനമില്ല....
രതിസുഖ മധുരിമ പീലി വിടർത്തും നിൻ...
മിഴികളിലെഴുതാൻ അഞ്ജനമില്ല....
ഗോപുരമില്ല കിളിവാതിലില്ല...
പുഷ്‌പ പാദുകമില്ല......
നിതംബം തഴുകും വാർമുടി മിനുക്കാൻ......
സുഗന്ധ തൈലങ്ങളില്ല....
മറ്റൊന്നും വേണ്ടെനിക്കെൻ പ്രാണനാഥന്റെ
മുത്തുപോലുള്ളൊരീ ഹൃദയം മതി ...
മറ്റൊന്നും വേണ്ടെനിക്കെൻ പ്രാണനാഥന്റെ
മുത്തുപോലുള്ളൊരീ ഹൃദയം മതി ...
തമ്പുരാട്ടീ......തമ്പുരാട്ടീ...
ചന്ദന കട്ടിലില്ലാ...ഇന്ദ്രനീലക്കല്ലുമാലയില്ല
തമ്പുരാട്ടീ...നിനക്കുറങ്ങാനെൻെറ
അന്തഃപ്പുരത്തിൽ പൂമെത്തയില്ല...
തമ്പുരാട്ടീ......തമ്പുരാട്ടീ...തമ്പുരാട്ടീ...
Movie/Album name: Krishna Thulasi
Artists