Iniyumethu theeram

1982
Lyrics
Language: English

Iniyumethu theeram ivideyalpaneram
Nertha mounamellam thengalayaneram (iniyumethu..)

Marivillu pole nilavala pole
Manjidunnu moham nokkinilpoo kaalam (marivillu..)
Jeevithame..jeevithame nithyavedanayallo
Aadimuthal neeyeki priye athil nee thalli (iniyumethu..)

Nombarangalode kinavukalode
Thaazhe mookabhoomi mele shyaamavaanam
Anubhavame..anubhavame nithyayaathanyallo
Innuvare nee nalki priye athil nee moodi (iniyumethu..)
Language: Malayalam

ഇനിയുമേതു തീരം ഇവിടെയല്‍പനേരം
നേര്‍ത്ത മൗനമെല്ലാം തേങ്ങലായനേരം (ഇനിയുമേതു..)

മാരിവില്ലു പോലെ നിലാവല പോലെ
മാഞ്ഞിടുന്നു മോഹം നോക്കിനില്‍പു കാലം (മാരിവില്ലു..)
ജീവിതമേ..ജീവിതമെ നിത്യവേദനയല്ലൊ ?
ആദിമുതല്‍ നീയേകീ പ്രിയേ അതില്‍ നീ തള്ളി (ഇനിയുമേതു..)

നൊമ്പരങ്ങളോടെ കിനാവുകളോടെ
താഴെ മൂകഭൂമി മേലേ ശ്യാമവാനം
അനുഭവമേ...അനുഭവമെ നിത്യയാതനയല്ലോ ?
ഇന്നുവരെ നീ നല്‍കീ പ്രിയേ അതില്‍ നീ മൂടീ (ഇനിയുമേതു..)
Movie/Album name: Pooviriyum Pulari
Artists