Sukhamulla kulirthennal

1986
Lyrics
Language: English

Sukhamulla kulirthennal chirakeriyen
Chirakaala sankalpa rathiroopame
Nakhamulla raathrithan naavulla nimishangal
Nammale kaathunilpoo
Varoo ee malarshayya pankuvaykkoo
Pulakangal puthappichonnumma vaykkoo

Vilayaatha pavizhangal adharathil pozhiyumpol
Enthe naanamaano?
Ee vidaraatha mukulangal viralthottu viriyumpol
Enthe pinakkamaayo
Malarmetha viriyaake chulinjuvallo
Maniyara manivilakkananjuvallo

Udayaatha madhupaathram udayumpol omane
Ullil thidukkamayo
Ee niramaaril nakhachithram niramaala chaarthumpol
Daaham valarnnu poyo
Eeshayya malarshayya pankuvaykkoo
Pulakangal puthappichonnumma vaykkoo
Language: Malayalam

ഉം...

സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്‍പ്പ രതിരൂപമേ
നഖമുള്ള രാത്രി തന്‍ നാവുള്ള നിമിഷങ്ങള്‍
നമ്മളെ കാത്തു നില്‍പ്പൂ
വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ

സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്‍പ്പ രതിരൂപമേ

വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള്‍
എന്തേ നാണമാണോ
(വിളയാത്ത )
ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍
എന്തേ പിണക്കമായോ
മലര്‍മെത്ത വിരിയല്‍പ്പം ചുളിഞ്ഞുവല്ലോ
മണിയറ മണിവിളക്കണഞ്ഞുവല്ലോ

സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്‍പ്പ രതിരൂപമേ

ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ
ഉള്ളില്‍ തിടുക്കമായോ
(ഉടയാത്ത )
ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍
ദാഹം വളര്‍ന്നു പോയോ
ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ

സുഖമുള്ള കുളിര്‍ തെന്നല്‍ ചിറകേറിയെന്‍
ചിരകാല സങ്കല്‍പ്പ രതിരൂപമേ
നഖമുള്ള രാത്രി തന്‍ നാവുള്ള നിമിഷങ്ങള്‍
നമ്മളെ കാത്തു നില്‍പ്പൂ
വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ
പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
Movie/Album name: Bhaarya Oru Manthri
Artists