പൂന്തിങ്കളേ മൂവന്തിയായ് മുകിലേറ്റു മായല്ലേ നീ തിരിനാളമേ ഇരുൾ രാത്രിയായ് കാറ്റേറ്റു പൊലിയല്ലേ നീ നിഴലാർന്ന നിലാവിൽ ഒരു ചെറു കിളിമൊഴി തേങ്ങുകയായി.. (പൂന്തിങ്കളേ....)
നോവുന്ന താരാട്ടുമായ് രാപ്പക്ഷി കൂടേറവേ ഏകാന്തയാമങ്ങൾ തൻ തൂവൽ കൊഴിഞ്ഞീടവേ ഒരു കണ്ണീരിൻ ചെറു തൂമുത്തായ് നിന്നോർമ്മ നെഞ്ചേൽക്കവേ അകലെയോ അരികിലോ ഒരു വെൺപ്രാവു പോൽ നിന്റെ കാലൊച്ച കേൾക്കുന്നുവോ (പൂന്തിങ്കളേ..)