Sringaaram

1981
Lyrics
Language: English

Srungaaram kankonil nirachu njaan
Unmaadam ulthaaril virichu njaan
Thudichu njaan
(srungaaram....)
Srungaaram unmaadam haa

Vikaaram meyyaake vidarthi nee padarthi nee
Innaake vallaathe tharichu njaan thalarnnu njaan
Salleelam en moham unarnnallo uyarnnallo
Ullaasam en deham ullaasam en deham
Punarnnallo mukarnnallo
(srungaaram....)

En daaham ponveena murukkeedum mayakkeedum
Ennaalum sangeetham thudutheedum thudarnneedum
Panthaadum koumaaram inangeedum pinangeedum
Vinnolam santhosham vinnolam santhosham
Mulacheedum madicheedum
(srungaaram....)
Language: Malayalam

ശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ
ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ
തുടിച്ചു ഞാൻ
(ശൃംഗാരം....)
ശൃംഗാരം ഉന്മാദം ഹാ

വികാരം മെയ്യാകെ വിടർത്തി നീ പടർത്തി നീ
ഇന്നാകെ വല്ലാതെ തരിച്ചു ഞാൻ തളർന്നു ഞാൻ
സല്ലീലം എൻ മോഹം ഉണർന്നല്ലോ ഉയർന്നല്ലോ
ഉല്ലാസം എൻ ദേഹം ഉല്ലാസം എൻ ദേഹം
പുണർന്നല്ലോ മുകർന്നല്ലോ
(ശൃംഗാരം....)

എൻ ദാഹം പൊൻവീണ മുറുക്കീടും മയക്കീടും
എന്നാളും സംഗീതം തുടുത്തീടും തുടർന്നീടും
പന്താടും കൗമാരം ഇണങ്ങീടും പിണങ്ങീടും
വിണ്ണോളം സന്തോഷം വിണ്ണോളം സന്തോഷം
മുളച്ചീടും മദിച്ചീടും
(ശൃംഗാരം....)
Movie/Album name: Kaattukallan
Artists