Irulile shayyayil ithalidumaashayil Puthumazha pole vannu nee Kanavile geethamaay kalakala thaalamaay Oru puzha pole koode nee Azhakezhumaazhamo thirayana yaathrayil Madhuvidhu ravukal Punarana maathrayil Kothiyunare Kandu kandu aarum kaanatheeram (kaniyennumee...)
Language: Malayalam
കണിയെന്നുമീ ഇരു കണ്ണുകൾ ഇണയെന്നുമേ കുളിരോർമ്മകൾ എഴുതി ഞാനുൾത്താളിൽ മൃദുദലം നീ നീർത്തുമ്പോൾ ശലഭം ഞാനെൻ പൂവേ (കണിയെന്നുമീ...)
ഇരുകര നമ്മുടെ നടുവിലിരമ്പുമീ പ്രണയമരന്ദ സാഗരം അതിലിണ മൽസ്യമായ് തുഴയണ വേളകൾ രസമനസ്സേറ്റു വാങ്ങവേ പുളകമൊരോളമായ് സിരയിലുരുമ്മവേ പല പല മുത്തുകൾ വിരലുകൾ വാരവേ കുമിളകളേ ചേരൂ ചേരൂ ഈറൻ മിഴിയിൽ നമ്മൾ (കണിയെന്നുമീ...)
ഇരുളിലെ ശയ്യയിൽ ഇതളിടുമാശയിൽ പുതുമഴ പോലെ വന്നു നീ കനവിലെ ഗീതമായ് കളകള താളമായ് ഒരു പുഴ പോലെ കൂടെ നീ അഴകെഴുമാഴമോ തിരയണ യാത്രയിൽ മധുവിധു രാവുകൾ പുണരണ മാത്രയിൽ കൊതിയുണരേ കണ്ടു കണ്ടു ആരും കാണാതീരം (കണിയെന്നുമീ...)