സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍ വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും പൂവനങ്ങള്‍ ചാമരം വീശും ദേവരാഗ സംഗമത്തിന്നായ്.... സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
മാനത്തെ മാളികയില്‍ നക്ഷത്രക്കന്യകമാര്‍ ആടുന്നു കണ്ണഞ്ചും മോഹിനിയാട്ടം മാനത്തെ മാളികയില്‍ നക്ഷത്രക്കന്യകമാര്‍ ആടുന്നു കണ്ണഞ്ചും മോഹിനിയാട്ടം തീരങ്ങള്‍ വാരിവിതറുമീ വൈഡൂര്യച്ചിന്തുകളും ആതിരാത്താലമേന്തുമീ ഹേമന്തച്ചില്ലകളും കാമനയില്‍ പൂവിടവേ തേടുവതെന്തേ നാം സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും പൂവനങ്ങള്‍ ചാമരം വീശും ദേവരാഗ സംഗമത്തിന്നായ്..... സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍ വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും പൂവനങ്ങള്‍ ചാമരം വീശും ദേവരാഗ സംഗമത്തിന്നായ്.... സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
മന്ദാരത്താഴ്വരയില്‍ ഗന്ധർവ്വത്തംബുരുവില്‍ ശൃംഗാരം മീട്ടുന്നൂ മോഹപതംഗം .. മന്ദാരത്താഴ്വരയില്‍ ഗന്ധർവ്വത്തംബുരുവില്‍ ശൃംഗാരം മീട്ടുന്നൂ മോഹപതംഗം .. ആരാമം വാരിയണിയുമീ തൂമുത്തും ചന്ദനവും താരുണ്യച്ചുണ്ടു നുണയുമീ ആദ്യത്തെ മുന്തിരിയും മനതാരില്‍ തെളിയുമ്പോള്‍ തേടുവതെന്തേ നാം സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും .. പൂവനങ്ങള്‍ ചാമരം വീശും .. ദേവരാഗ സംഗമത്തിന്നായ്.. സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍ വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും പൂവനങ്ങള്‍ ചാമരം വീശും ദേവരാഗ സംഗമത്തിന്നായ്..
Movie/Album name: Shubhayaathra
Movie Summary:Shubhayaathra (1990) is a Malayalam film centered on family relationships and the journey of its characters through emotional and social trials, with the song "Sindooram Thookum" serving as a poignant musical moment within the narrative.
Song Credits: Sung by K. S. Chithra; music composed by Johnson; lyrics by O. N. V. Kurup.
Musical Style: Melodic, semi-classical-flavored film song in the traditional Malayalam film music idiom, with an expressive, devotional-tinged female vocal.
Raga Details: Not reliably documented.
Key Artists Involved: Composer Johnson, lyricist O. N. V. Kurup, playback singer K. S. Chithra.