Unarunaroo

1988
Lyrics
Language: English

Sa sa pa pa sa sa nini
Unaroo unaroo kuyilmakkale kukkoo kukkoo
Unarunaroo kuyil makale
Manimozhiyil madhumazhayil
Manamaliyum swaram tharu tharu

Aa.......... ga ga ga ga...
Anthikkaalolam aattil neengunna chundan vallangalil
Jaalam kaattunna thonikkaarante chundil eenangalaay
Thithai thithai oho oho
Anthikkaalolam aattil neenguna chundan vallangalil
Jaalam kaattunna thonikkaarante chundil eenangalaay
Innupeyyum amritha manthrangalaay ozhukee raagamaadhuri

Enno vannente allippoonkaavin illikkombathu nee
Ninne thenootti nenchil thaaraattum ennum pinchomale
Konchikonchi madhuram chinthichinthi hridaya thanthri meettu
Language: Malayalam

സ സ പ പ സ സ നി നി
ഉണരുണരൂ കുയിൽ മകളേ കുക്കു കുക്കു
ഉണരുണരൂ കുയിൽ മകളേ
മണിമൊഴിയിൽ മധുമഴയിൽ
മനമലിയും സ്വരം തരൂ തരൂ
(ഉണരുണരൂ...)

ആ..ആ... ഗ ഗ ഗ ഗാ
അന്തിക്കാലോലം ആറ്റിൽ നീങ്ങുന്ന ചുണ്ടൻവള്ളങ്ങളിൽ
ജാലം കാട്ടുന്ന തോണിക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ്
തിത്തൈ തിത്തൈ ഓഹോ ഓഹോ
അന്തിക്കാലോലം ആറ്റിൽ നീങ്ങുന്ന ചുണ്ടൻവള്ളങ്ങളിൽ
ജാലം കാട്ടുന്ന തോണിക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ്
ഇന്നും പെയ്യും അമൃതമന്ത്രങ്ങളായ് ഒഴുകി രാഗമാധുരി
(ഉണരുണരൂ...)

എന്നോ വന്നെന്റെ അല്ലിപ്പൂങ്കാവിന്‍ ഇല്ലിക്കൊമ്പത്തു നീ (2)
നിന്നെ തേനൂട്ടി നെഞ്ചിൽ താരാട്ടും എന്നും പിഞ്ചോമലേ
കൊഞ്ചിക്കൊഞ്ചി മധുരം ചിന്തി ചിന്തി ഹൃദയതന്ത്രി മീട്ടൂ നീ
(ഉണരുണരൂ...)
Movie/Album name: Ormayil Ennum
Artists