ജീവിതം ആരോ എഴുതും ഗാനം തേങ്ങലായ് മാറും ഗാനം താളമില്ല ശ്രുതിലയമില്ല പൂർണ്ണത നേടാത്ത ഗാനം ജീവിതം ആരോ എഴുതും ഗാനം....
ഒരു യുദ്ധഭൂമിയായ് എൻ മാനസം മാറുന്ന നേരം എങ്ങനെ പാടും.... (ഒരു യുദ്ധഭൂമിയായ്.....) വേദിയിൽ ഏകനായ് ഞാൻ വാക്കുകൾ എന്നിൽ മൗനങ്ങളായ്.... ജീവിതം ആരോ എഴുതും ഗാനം....
ശരമേറ്റ മുറിവുമായ് എൻ ചിന്തയിൽ ഇടയുന്നു ചുറ്റും ബന്ധങ്ങൾ തമ്മിൽ (ശരമേറ്റ.....) സാന്ത്വനം തേടുന്നു ഞാൻ വേദന മീട്ടും നിമിഷങ്ങളേ
ജീവിതം ആരോ എഴുതും ഗാനം തേങ്ങലായ് മാറും ഗാനം താളമില്ല ശ്രുതിലയമില്ല പൂർണ്ണത നേടാത്ത ഗാനം പൂർണ്ണത നേടാത്ത ഗാനം