പനിനീർ മാരിയിൽ തനു കുളിരും രാത്രിയിൽ അകതളിരിലിന്നു മോഹമഞ്ജരി അരികിലണയാതെ ഇന്നു പോയി നീ പുളകം പൂത്തൊരെൻ മനമുണരും മാത്രയിൽ മധു പകരുവാനെന്നിലില്ലയോ മൃദുല ലയ തന്ത്രി മീട്ടുകില്ലയോ (പനിനീർ മാരിയിൽ.....)
ഏകാന്തരാവിലെൻ ഹൃദയ മൃദു ജാലകം മെല്ലെ തുറന്നു നീ വരില്ലയോ സഖീ (2) ധനുമാസ മാരുതൻ പ്രണയശുഭ ദൂതുമായ് വന്നുവോ ചൊല്ലിയോ മറുവാക്കു മിണ്ടിയോ (2) (പനിനീർ മാരിയിൽ.....)