Ninnullil premamundakumaarakanam
Paavamaamenne nee nokkumaarakanam
Chantham vazhiyunna ninnude mohana
Roopamen svanthamaay theerumaarakanam
(ninnullil...)
Ennude vairiyaam au sukumaarante
Velakal nee sakhi kelkkumaarakanam
Ennengilum nee sakhi neeyente premathin
Nerarinjeeduvaan bhagyamundakanam
Enthenthu saahasam kaatti njaan en sakhi
Ninneyonnaatractu cheyyuvaanaay
Premaarthiyaamente praanante sankadam
Neeyarinjeeduvaan yogamundakanam
Ennum veluppinnu paayeenneneekkumbol
Onnundu maathramen chinthakalil
Innengilum ninte chundinakkonile
Punchiri pottenikkekeedumo
Maashummaar thallumbol chokkinneriyumbol
Kaathente ponnaayi maaridumbol
Paadam squar pinne lambam squar samam
Karnnam squarennu kelkkumbozhum
Logaritham table kaanunna maathrayil
Bodham kedunnoru nerathilum
Manjari kaakali vrutthangal chuttilum
Konchikkuzhayunna padyathilum
Onappareekshaykku thottambi melppottu
Maanavum nokki kidakkumbozhum
Chelezhum ninnude chaaruroopam sakhi
Maathramaanente manasilennum
Uppaavu thinnuvaanalla bebicchettan
Vilkkunna thenilaavallen sakhi
Appaavi njaan skoolilethuvaan prerana
Nin mukhadarshanam maathram sakhee
Vazhivakkil kaathu njaan nilkkumbolengaanum
Oru maathra neeyenne nokkiyengil
Akamayyo koritharichupokum
Manam ariyaathe aanandanrithamaadum
നിന്നുള്ളിൽ പ്രേമമുണ്ടാകുമാറാകണം
പാവമാമെന്നെ നീ നോക്കുമാറാകണം
ചന്തം വഴിയുന്ന നിന്നുടെ മോഹന
രൂപമെൻ സ്വന്തമായ് തീരുമാറാകണം
(നിന്നുള്ളിൽ...)
എന്നുടെ വൈരിയാം ആ സുകുമാരന്റെ
വേലകൾ നീ സഖി കേൾക്കുമാറാകണം
എന്നെങ്കിലും നീ സഖി നീയെന്റെ പ്രേമത്തിൻ
നേരറിഞ്ഞീടുവാൻ ഭാഗ്യമുണ്ടാകണം
എന്തെന്തു സാഹസം കാട്ടി ഞാൻ എൻ സഖി
നിന്നെയൊന്നാട്രാക്റ്റ് ചെയ്യുവാനായ്
പ്രേമാർത്ഥിയാമെന്റെ പ്രാണന്റെ സങ്കടം
നീയറിഞ്ഞീടുവാൻ യോഗമുണ്ടാകണം
എന്നും വെളുപ്പിന്നു പായീന്നെണീക്കുമ്പോൾ
ഒന്നുണ്ടു മാത്രമെൻ ചിന്തകളിൽ
ഇന്നെങ്കിലും നിന്റെ ചുണ്ടിണക്കോണിലെ
പുഞ്ചിരി പൊട്ടെനിക്കേകീടുമോ
മാഷുമ്മാർ തല്ലുമ്പോൾ ചോക്കിന്നെറിയുമ്പോൾ
കാതെന്റെ പൊന്നായി മാറിടുമ്പോൾ
പാദം സ്ക്വയർ പിന്നെ ലംബം സ്ക്വയർ സമം
കർണ്ണം സ്ക്വയറെന്നു കേൾക്കുമ്പോഴും
ലോഗരിതം ടേബിൾ കാണുന്ന മാത്രയിൽ
ബോധം കെടുന്നൊരു നേരത്തിലും
മഞ്ജരി കാകളി വൃത്തങ്ങൾ ചുറ്റിലും
കൊഞ്ചിക്കുഴയുന്ന പദ്യത്തിലും
ഓണപ്പരീക്ഷയ്ക്ക് തോറ്റമ്പി മേൽപ്പോട്ട്
മാനവും നോക്കി കിടക്കുമ്പോഴും
ചേലെഴും നിന്നുടെ ചാരുരൂപം സഖി
മാത്രമാണെന്റെ മനസ്സിലെന്നും
ഉപ്പാവ് തിന്നുവാനല്ല ബേബിച്ചേട്ടൻ
വിൽക്കുന്ന തേനിലാവല്ലെൻ സഖി
അപ്പാവി ഞാൻ സ്‌കൂളിലെത്തുവാൻ പ്രേരണ
നിൻ മുഖദർശനം മാത്രം സഖീ
വഴിവക്കിൽ കാത്തു ഞാൻ നിൽക്കുമ്പോളെങ്ങാനും
ഒരു മാത്ര നീയെന്നെ നോക്കിയെങ്കിൽ
അകമയ്യോ കോരിത്തരിച്ചുപോകും
മനം അറിയാതെ ആനന്ദനൃത്തമാടും
Movie/Album name: Premasoothram
Artists