(പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം (സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ (പു) നിന്റെ കണ്ണാടിക്കവിളിണയില് മെല്ലെ ഞാന്‍ എന്റെ ചുണ്ടാലേ പൊട്ടു തൊടട്ടേ (സ്ത്രീ) നിന്റെ പുന്നാരവും കിന്നാരവും വേണ്ടെനിക്കു് എന്റെ കരുമാടിക്കള്ളക്കുറുമ്പാ (പു) എന്നാണേ നിന്നാണേ പൊന്നാണേ നീ പൊന്നാണേ (സ്ത്രീ) എന്നാണേ നിന്നാണേ പൊന്നാണേ എന്റെ പൊന്നാണേ
(പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം (സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ
(പു) പോകല്ലേ പോകല്ലേ എന്‍ ചെല്ല കിളിയേ ഞാനെന്നും നിന്റേതല്ലേ ശിങ്കാരക്കുയിലേ (സ്ത്രീ) ഞാനെന്നും സ്വപ്നം കാണും മാരന് നീയല്ലേ ആലോലം താലോലിക്കും മോഹം നീയല്ലേ (പു) അഴകേ നിന്റെ ഉള്ളില്‍ മഴയായി ഞാന്‍ പെയ്തോട്ടേ (സ്ത്രീ) അഴകേ എന്റെ ഉയിരേ ഉയിരായെന്നും നീയില്ലേ (പു) നൂറു മേനി കവിത വിരിയും മനസ്സുമായി നിന്നെ നോക്കി കരിങ്കുഴലി ഞാനിരിക്കുന്നു
(സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ (പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം
(പു) കാലത്തു് നേരത്തേ നീ കാവില്‍ പോകുമ്പോള്‍ കാണാതെ തുള്ളിത്തുളുമ്പും നിന്നെ നോക്കും ഞാന്‍ (സ്ത്രീ) തൈപ്പൂയ കാവടിയാട്ടം കാണാന്‍ നില്ക്കുമ്പോള് എന്‍ കണ്ണില്‍ കാക്കക്കറുമ്പാ നിന് രൂപം മാത്രം (പു) മാനേ പുള്ളിമാനേ നിഴലായി മാറ്റി നീ എന്നെ എന്‍ പ്രിയനേ എന്റെ കണ്ണില്‍ ഒളിയായി മിന്നി നീ എന്നും തൊട്ടു തൊട്ടു തൊട്ടുണര്‍ത്തി സിരകളില്‍ നീ ജ്വാലയായി അതിലുരുകും ദാഹമായി ഞാന്‍
Movie/Album name: Black Stallion
Movie Summary: Black Stallion (2010) is a Malayalam action-drama centered on a young man caught in a world of crime and redemption, exploring themes of loyalty, love, and sacrifice.
Song Credits:
- Song: Paadaatha Painkiliye
- Film: Black Stallion (2010)
- Language: Malayalam
- Music Director: Deepak Dev
- Lyricist: Kaithapram Damodaran Namboothiri
- Singer(s): K. S. Chithra (female version) / K. J. Yesudas (as applicable per version)
Musical Style: Melodic semi-classical film song with a soulful, contemplative mood.
Raga Details: Based on a raga evoking pathos and longing (commonly cited as a derivative of Sivaranjani/Charukesi family in film compositions; exact raga attribution varies).
Key Artists Involved:
- Music: Deepak Dev
- Lyrics: Kaithapram Damodaran Namboothiri
- Playback: K. S. Chithra
Scene Context: A reflective, emotional song sequence underlining the protagonist's inner turmoil and yearning, placed as a melodic interlude within the film's dramatic narrative.