ഒരു നാളും പിരിയാതെ പല ജന്മം നമ്മള്‍ വാഴും ഇരുപേരും അറിയാതെ ഹൃദയങ്ങള്‍ തമ്മില്‍ ചൊല്ലും ഈ മഴയിലുമീക്കനവിലുമധികമമൃതമില്ലേ നമ്മുടെ മനവാനിലെയൊരു ചെറിയ മുകിലിനുള്ളില്‍ പോലും (ഒരു നാളും )
ഇരുകരളിലുമലയിളകിയ സാഗരമാണനുരാഗം അതിലുയിരിടുമണിമുകിലുകളാക്കടലിന്‍ പരിണാമം ഉയിരിനു കുളിരരുളുവാന്‍ അതു നറുമഴയാകും എന്നില്‍ നിന്നില്‍ ഇന്നും എന്നും പുതുമഴയുടെ ഋതു മാത്രം (ഒരു നാളും )
പിറവികളുടെയൊടുവിലെ മൃതിവീഥിയിലും ശ്രുതി ചേരും മറുപിറവിയിലൊരു മലരിലെ രണ്ടിതളായി നാം പൂക്കും ഇരുമനമതിസുഗതമായി അനുഭവമെഴുതുന്നു മണ്ണും വിണ്ണും എന്നും ഓര്‍ക്കും കഥയിവരുടെ കഥ മാത്രം (ഒരു നാളും )