കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ് മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ് വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
നിലയ്ക്കാത്ത നീല തിരത്താളമെന്തേ ഹൃദന്തത്തിനുള്ളിൽ മിടിക്കുന്ന നേരം അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും അറിയാത്ത വാക്കായ് മുറിവേറ്റിടുമ്പോൾ ഞാൻ ജലമൗനമായ്… കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
നിശാറാന്തലില്ലേ തിരിക്കണ്ണു താഴ്ത്തി നിലാവിന്റെ വീട്ടിൽ മയങ്ങുന്ന നേരം ഒരേകാന്ത താരം തമസ്സിന്റെ കൂട്ടിൽ ചിരിക്കുന്ന നോവായ് മറഞ്ഞു മായുമ്പോൾ ഞാൻ ജലമൗനമായ്… കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ് മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ് വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്