തൻ ശ്രുതി പിഴയ്ക്കുമ്പോഴും താളമിട്ടു വീണ മീട്ടി ഒരു നോവു പാട്ടു പാടി ഒരു നൂറു സ്വപ്നം കണ്ടു പൊന്നോമൽക്കുഞ്ഞുങ്ങൾക്ക് താതനെന്നും ദൈവമല്ലോ പത്നീസമേതനായി വാഴുന്ന രാജാവല്ലോ കാണാക്കയങ്ങളിലൂടെ ജീവിതപന്ഥാവു തേടി രാത്രി തൻ യാമങ്ങളിൽ രാപ്പാടി പാടുമ്പോഴും ഏകാന്ത തീരങ്ങളിൽ എത്രയോ ജന്മങ്ങളായ് പടാൻ മറുപാട്ടില്ലാതെ വിങ്ങുന്നു മൂകമായ് (തൻ ശ്രുതി...)
താതന്റെ സ്നേഹത്തിന്റെ ചിലമ്പൊലി താളമേളം മണിക്കുയിൽ വീണ മീട്ടി മയിലമ്മ നൃത്തമാടി ഇളം മുളംതണ്ടിൽ പൂത്തു സുന്ദര രാഗങ്ങൾ കേൾക്കാനെന്തു രസമുള്ളിൽ വേദന തുടി കൊട്ടുന്നു മാതാപിതാ ബന്ധു സോദർ വസന്തങ്ങളാസ്വദിച്ചു പുണ്യമാം ജീവിതത്തിൻ ധന്യമാം നിമിഷങ്ങളും താലി ചാർത്തി പെണ്ണു വന്നാൽ ആയിരം സ്വപ്നങ്ങളായ് പൗർണ്ണമി പൊന്നാമ്പലിൻ അരികിൽ സായൂജ്യമായ് (തൻ ശ്രുതി...)
അഴകുള്ള പെണ്ണു റാണി മക്കൾ സ്വർഗ്ഗ സമ്മാനങ്ങൾ താതൻ സ്നേഹപ്പൂക്കൾ നൽകി മുത്തവും നൽകി മക്കൾ ബാന്ധവം മോഹത്തിന്റെ ബന്ധനം നൽകിടുന്നു ബന്ധത്തിൻ നൂലിഴകൾ കോർക്കുന്നു പൊട്ടുമ്പോഴും ബന്ധുവായ് സ്നേഹത്തിന്റെ നറുതേൻ നുകർന്നവർ കൈയ്പ്പുനീരേകിടുമ്പോൾ തേങ്ങരുതേ മനമേ വേദന തൻ പർവങ്ങളിൽ മെഴുകായ് ഉരുകുമ്പോഴും മക്കളെ മാറോടണച്ച് ഒരു നറു പുഞ്ചിരിയാൽ (തൻ ശ്രുതി...)