Mavelippaattinte

1979
Lyrics
Language: English

Maavelippaattinte manippeelivirichaadum
Malarvallikkudilinte mathilakathu
Nirayouvanathinte niramaala chaarthi nilkkum
Nithyasundari ente keralam

Thengolachaarthinte ponnoonjaalaadunna
Chingappoonthiruvonathirumuttathu
Kannikkathirani vayalela poomeyyil
Swarnnam chaarthumente keralam

Naalukettinakangalil naavinmel muthuchaarthi
Naanikkum mankamaarthan vediyil
Thankachengala muzhakkikkondambalathil
Kachakettiyaadumente keralam
Language: Malayalam

മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും
മലര്‍വല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൌവ്വനത്തിന്റെ നിറമാല ചാര്‍ത്തി നില്കും
നിത്യസുന്ദരി എന്റെ കേരളം

തെങ്ങോലച്ചാര്‍ത്തിന്റെ പൊന്നൂഞ്ഞാലാടുന്ന
ചിങ്ങപ്പൂന്തിരുവോണത്തിരുമുറ്റത്ത്
തെങ്ങോലച്ചാര്‍ത്തിന്റെ പൊന്നൂഞ്ഞാലാടുന്ന
ചിങ്ങപ്പൂന്തിരുവോണത്തിരുമുറ്റത്ത്
കന്നി കതിരണി വയലേല പൂമെയ്യില്‍
സ്വര്‍ണം ചാര്‍ത്തുമെന്റെ കേരളം

നാലുകെട്ടിന്നകങ്ങളില്‍ നാവിന്മേല്‍ മുത്തു ചാര്‍ത്തി
നാണിക്കും മങ്കമാര്‍ തന്‍ വേദിയില്‍
നാലുകെട്ടിന്നകങ്ങളില്‍ നാവിന്മേല്‍ മുത്തു ചാര്‍ത്തി
നാണിക്കും മങ്കമാര്‍ തന്‍ വേദിയില്‍
തങ്കച്ചേങ്കല മുഴക്കിക്കൊണ്ടമ്പലത്തില്‍
കച്ച കെട്ടിയാടുമെന്റെ കേരളം
Movie/Album name: Kaalam Kaathuninnilla
Artists