പാടുകയായ് ഞാൻ മകനേ നിനക്കായ് പാടിത്തീരാത്ത സ്നേഹത്തിൻ സംഗീതം (2) ആരും മൂളാത്ത വാത്സല്യ ഗാനം പാരിതിൽ നീയാണു സൂര്യോദയം അമ്മ നേടിയ പുണ്യം നിൻ തേജോമുഖം പാടുകയായ് ഞാൻ…
കണ്ണേറു കൊള്ളാതെ കാറ്റൊന്നു നുള്ളാതെ നെഞ്ചോടു ചേർത്തമ്മ കാത്തൊരെൻ കുഞ്ഞേ നീ അമ്മിഞ്ഞപ്പാലിന്റെ സ്വാദും മറക്കാതെ അമ്മയാണെൻ ദൈവം ചൊല്ലിടും പൊന്നേ നീ വലിയവനായാലും അകലെ പോയാലും അമ്മയ്ക്കു നീയെന്നും കുഞ്ഞോമന വലിയവനായാലും അകലെ പോയാലും അമ്മയ്ക്കു നീയെന്നും കുഞ്ഞോമന (പാടുകയായ് ഞാൻ..)
ഒന്നും കൊതിക്കാതെ കണ്ണുനീർത്താളത്തിൽ പൊൻമകനായ് ചൊന്ന പ്രാർത്ഥനാ മന്ത്രങ്ങൾ അമ്മ തൻ താരാട്ടായ് കാലം പാടുമ്പോൾ അംഗനാജന്മങ്ങൾ പുണ്യമായ് മാറിടും മരുവിതിലായാലും മകനേ ഈ സ്നേഹം നന്മയ്ക്കു നാമ്പേകും പനിനീർമഴ മരുവിതിലായാലും മകനേ ഈ സ്നേഹം നന്മയ്ക്കു നാമ്പേകും പനിനീർമഴ (പാടുകയായ് ഞാൻ..)