Pattusaariyil Pothinju

2014
Lyrics
Language: Malayalam

പട്ടുസാരിയിൽ പൊതിഞ്ഞു പട്ടു മേനികൾ നിരന്നു
പക്ക മേള പാട്ട് കേട്ട് നൃത്തമാടോ
ഹോയ് മാലയിൽ കൊരുത്തു വച്ച
മുത്തു പോലെയൊത്തു ചേർന്ന്
ഒട്ടിയൊട്ടിയൊന്നു ചേർന്ന് നൃത്തമാടോ
ചന്തമുള്ള ചന്ദനം കടഞ്ഞെടുത്ത പെണ്ണെ
ഇന്ദ്രനീല രാവുകൾ വിരുന്നുമായി വന്നേ
ചെമ്പക തിടമ്പെടുത്തു വന്നു നിന്നതെന്തേ
ചേങ്ങില ചിലങ്ക കെട്ടിയാടിടുന്നതെന്തേ
ഓർത്തിടുന്നതെന്തേ പൂത്തിടുന്നതെന്തേ
സ്വപ്ന മഞ്ചലേറി വന്നു നിന്നെയിന്നു സ്വന്തമാക്കുവാൻ
സ്വന്തമാക്കുവാൻ സ്വന്തമാക്കുവാൻ
കാത്തിരുന്നു കാത്തിരുന്നു കാലമേറെയായി നിന്നെ
താലി കെട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ
ഹൈ ചേർത്തു വച്ച പൂങ്കിനാക്കൾ കൊണ്ട് നല്ല മാല കെട്ടി
വീട്ടിലേക്ക് കൊണ്ട് പോകാൻ വന്നതാണ് ഞാൻ

പൊന്നു പോലെ നോക്കുമോ എന്നെ നീ
ഹെയ് മിന്നു നൂല് കെട്ടി നല്ല തങ്കമായി നോക്കിടാം
കിന്നരിച്ചു വന്നടുത്ത ഗായകാ
ഹെയ് പാതി പെയ്ത മാരി പോലെ നാണമുള്ള കണ്മണീ
തേടി വന്നിരുന്നൊരുപാട് പാളികൾ തുറന്നു വച്ച് നിന്ന ചന്ദിരാ
മാടി മാടി എന്നെ നീ ഓടിയോടി
വന്നിടാൻ വിളിച്ചിടുന്നതെന്തു സുന്ദരാ
പൂചെമഞ്ചം ഇതാ ചിരിച്ചു പൊന്തുന്നിതാ
നിനക്ക് പേറുമിതാ തിടുക്കമേറുന്നിതാ
ആരെയും മയക്കിടുന്ന പാരിജാത പരിമളം ഇതാ
പരിമളം ഇതാ പരിമളം ഇതാ
കാത്തിരുന്നു കാത്തിരുന്നു കാലമേറെയായി നിന്നെ
താലി കെട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ

തപ്പെടുത്തു കൊട്ടിയൊന്ന് ആടിടാം
നിന്റെ ചുണ്ടിലുള്ള ചെപ്പിലുള്ള കുങ്കുമം കവർന്നിടാം
തെന്നലായി മെല്ലെ ഞാൻ തലോടിടാം
ഹെയ് കണ്ണ് കൊണ്ട് കണ്ണെറിഞ് കള്ള നോട്ടം നോക്കിടാം
മേലെയിന്നു പാറിടുന്ന പട്ടമെന്ന പോലെ
വിണ്ണിലേക്കുയർന്നിടുന്നു ഞാൻ
അന്ന് കണ്ട സ്വപ്നമിന്നു പൂവണിഞ്ഞിടാനായ്
ആറ്റുനോറ്റിരിക്കയാണ് ഞാൻ
ഓച്ചു പൊങ്ങുന്നിതാ കോച്ചതെല്ലാമിതാ
വിളഞ്ഞു പൊങ്ങി നിൽക്കും കരിമ്പ് തുണ്ടു നീയേ
നിനക്ക് നൽകാനെന്നുമെന്റെയുള്ളിലുള്ള സ്നേഹമിന്നു ഞാൻ
സ്നേഹമിന്നു ഞാൻ സ്നേഹമിന്നു ഞാൻ
കാത്തിരുന്നു കാത്തിരുന്നു കാലമേറെയായി നിന്നെ
താലി കെട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ
ഹെയ് ചേർത്തു വച്ച പൂങ്കിനാക്കൾ കൊണ്ട് നല്ല മാല കെട്ടി
വീട്ടിലേക്ക് കൊണ്ട് പോകാൻ വന്നതാണ് ഞാൻ
Movie/Album name: Sarvaadhipan
Artists