Kaathoram

2003
Lyrics
Language: English

Laalaalaa lalalalalaa...laalaalaa lalalalalaa...

Kaathoram pranaya kadhakal mozhiyumavale nee ariyille
Neeyariyille....
Kaatte en kavitha pole avalumennil aliyukayille
Virahiniyalle.....
Illallo kannil urakkam ippozhum paathi mayakkam
Aaromale uranguu....
Kaathoram pranaya kadhakal mozhiyumivale nee ariyille
Neeyariyille....

Kulakkadavil veruthe thanichonnu kaanaan nee
Kothikkaruthe manasse avaloru paavam
Valakilukkam kilikal kavarnneduthaalum
Mizhi thilakkam muzhuvan ninakkullathalle
Paadangal pookkunna kaalam varum
Panamthatha ninteyaakum
Nee urangu uranguu.....
Kaathoram pranayakadhakal mozhiyumavale nee ariyille

Uduthorungaan avalum madikkunna neram
Aduthu chellaan manasse ninakkenthu naanam
Mazhakkunukkam mizhiyil mayangumennaalum
Mozhikkilukkam muzhuvan ninakkullathalle
Mothiram maarunna naalum varum
Manithinkal swanthamaakum
Nee urangu uranguu.....
(kaathoram pranayakadhakal....)
Language: Malayalam

ലാലാലാ ലലലലലാ...ലാലാലാ ലലലലലാ...

കാതോരം പ്രണയ കഥകള്‍ മൊഴിയുമവളെ നീയറിയില്ലേ..
നീയറിയില്ലേ....
കാറ്റേ എന്‍ കവിത പോലെ അവളുമെന്നില്‍ അലിയുകയില്ലേ
വിരഹിണിയല്ലേ.....
ഇല്ലല്ലോ കണ്ണില്‍ ഉറക്കം ഇപ്പോഴും പാതിമയക്കം
ആരോമലേ ഉറങ്ങൂ...
കാതോരം പ്രണയ കഥകള്‍ മൊഴിയുമിവളെ നീയറിയില്ലേ..
നീയറിയില്ലേ....

കുളക്കടവില്‍ വെറുതെ തനിച്ചൊന്നു കാണാന്‍ നീ
കൊതിക്കരുതേ മനസ്സേ അവളൊരു പാവം
വളകിലുക്കം കിളികള്‍ കവര്‍ന്നെടുത്താലും
മിഴിത്തിളക്കം മുഴുവന്‍ നിനക്കുള്ളതല്ലേ
പാടങ്ങള്‍ പൂക്കുന്ന കാലം വരും
പനംതത്ത നിന്റെയാകും
നീ ഉറങ്ങു....ഉറങ്ങൂ......
കാതോരം പ്രണയ കഥകള്‍ മൊഴിയുമവളെ നീയറിയില്ലേ..

ഉടുത്തൊരുങ്ങാന്‍ അവളും മടിക്കുന്ന നേരം
അടുത്തു ചെല്ലാന്‍ മനസ്സേ നിനക്കെന്തു നാണം
മഴക്കുണുക്കം മിഴിയില്‍ മയങ്ങുമെന്നാലും
മൊഴിക്കിലുക്കം മുഴുവന്‍ നിനക്കുള്ളതല്ലേ
മോതിരം മാറുന്ന നാളും വരും
മണിത്തിങ്കള്‍ സ്വന്തമാകും
നീ ഉറങ്ങു....ഉറങ്ങൂ......
(കാതോരം പ്രണയ കഥകള്‍ ....)
Movie/Album name: Swapnam Kondu Thulaabhaaram
Artists