Piriyunnuvo Nee Akalunnuvo
2025
പിരിയുന്നുവോ നീ അകലുന്നുവോ
ചിരി ജാലകങ്ങൾ ചിതറുന്നുവോ
മിഴിനീരിൽ ഞാനണയുന്ന തിരിനാളമായി
തീരാ തിര താളമായ് ദൂരെ ആഴകനലാഴിയിൽ
ഞാനെരിയും നിഴലേ കരളേകമായ്
ഇനി നിനവിലൊരരയാലില നീയാക്കുമോ
മമ മനമതിനകമിനിയിരു ചിറകാകുമോ
ഇനി നിനവിലൊരരയാലില നീയാക്കുമോ
മമ മനമതിനകമിനിയിരു ചിറകാകുമോ
ഈറൻ തൂകും തോരാമഴയിൽ
നീയെൻ നെഞ്ചിൽ ചേരും
ആരീ വഴിയിൽ കരുതാനിനിമേൽ
നീയെൻ ശ്വാസം എന്നരികെ
കനവുരുകിയ കളി ചിരിയുടെ മൺ വീണയിൽ
ശ്രുതിയൊഴുകിയൊരുടയാടകൾ അണിയുന്നുവോ
കനവുരുകിയ കളി ചിരിയുടെ മൺ വീണയിൽ
ശ്രുതിയൊഴുകിയൊരുടയാടകൾ അണിയുന്നുവോ
കാണാമകലെ കാണാമറയെ പ്രിയമുള്ളവളേ
അകലെ അകലാനിവിടെ ആവില്ലിനിമേൽ
അരുമക്കിളി നീ വരികെ
Movie/Album name: Uyirin Uyire
Artists