Kamaneeya malarmeni

1981
Lyrics
Language: English

Kamaneeya malarmeni kandaal
Ente karineela mizhiyampu kondaal
Madananumen kaalkkal veezhum
Ente manichunden madhuvinnay kezhum

Noopura maninaadam kettal
Ente anuraaga madhugeetham kettal
Swarggavum vaathil thurakkum
Raagaswapnangal poomaala korkkum
Noopura maninaadam kettaal
Ente anuraaga madhugeetham kettal

Kavilile mazhavillu kandaal
Nruthakalayile lahariyil kandaal
Kavilile mazhavill kandaal
Indranum premathil muzhukum
Poornnachandranum bhoomiyil anayum
Kavilile mazhavillum kandaal
Nruthakalayile lahariyil kandaal
Language: Malayalam

കമനീയ മലർമേനി കണ്ടാൽ
എന്റെ കരിനീലമിഴിയമ്പു കൊണ്ടാൽ
കമനീയ മലർമേനി കണ്ടാൽ
മദനനുമെൻ കാൽക്കൽ വീഴും
എന്റെ മണിച്ചുണ്ടിൻ മധുവിന്നായ് കേഴും.
കമനീയ മലർമേനി കണ്ടാൽ
എന്റെ കരിനീലമിഴിയമ്പു കൊണ്ടാൽ
കമനീയ മലർമേനി കണ്ടാൽ

നൂപുരമണിനാദം കേട്ടാൽ
എന്റെ അനുരാഗമധുഗീതം കേട്ടാൽ
നൂപുരമണിനാദം കേട്ടാൽ
സ്വർഗ്ഗവും വാതിൽ തുറക്കും
രാഗസ്വപ്നങ്ങൾ പൂമാല കോർക്കും.
നൂപുരമണിനാദം കേട്ടാൽ
എന്റെ അനുരാഗമധുഗീതം കേട്ടാൽ
നൂപുരമണിനാദം കേട്ടാൽ

കവിളിലെ മഴവില്ലുകണ്ടാൽ
നൃത്തകലയിലെ ലഹരിയിൽ കൊണ്ടാൽ
കവിളിലെ മഴവില്ലുകണ്ടാൽ
ഇന്ദ്രനും പ്രേമത്തിൽ മുഴുകും
പൂർണ്ണചന്ദ്രനും ഭൂമിയിൽ അണയും.

മണിമാരൻ മലരമ്പാൽ
കുളിർമാറിലെയ്യുമ്പോൾ
സഖിമാരെ തളരുന്നു തളിർമേനി.
മണിമാരൻ മലരമ്പാൽ
കുളിർമാറിലെയ്യുമ്പോൾ
സഖിമാരെ തളരുന്നു തളിർമേനി.
പ്രണയത്തിൻ തേരേറി
പ്രിയനിന്നു വന്നെങ്കിൽ
പ്രണയത്തിൻ തേരേറി
പ്രിയനിന്നു വന്നെങ്കിൽ
തഴുകാത്തതെന്തെൻമേനി സഖിമാരെ.

പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ
അമൃതമുന്തിരി വിളഞ്ഞൂ
അധരമഞ്ജരി വിടർന്നൂ
അമൃതമുന്തിരി വിളഞ്ഞൂ
അധരമഞ്ജരി വിടർന്നൂ
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ
അമൃതമുന്തിരി വിളഞ്ഞൂ
അധരമഞ്ജരി വിടർന്നൂ
അമൃതമുന്തിരി വിളഞ്ഞൂ
അധരമഞ്ജരി വിടർന്നൂ
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ
Movie/Album name: Sanchaari
Artists