പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ പതിനെട്ടാം പട്ട തെങ്ങു വച്ചു കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ തണ്ണീർ തേവി വെള്ളമൊഴിച്ചു കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)
തെങ്ങില പൂക്കുല കുരുത്തോല ഭംഗിയിണങ്ങിയ കൊരലാരം ചക്കരമാവിലെ തേൻകുരുവി ഒരു തേൻ കുരുവി അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..)
കരളിലെ കരിക്കിന്റെ മൺകുടത്തിൽ ഇത്തിരിത്തേനിന്റെ മധുരക്കള്ള് ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ് ആടുന്നു പാടുന്നു ലഹരി കൊണ്ട് ലഹരി കൊണ്ട് (പരുമല..)