വേനൽക്കൂടിനുള്ളിൽ നീറി പൊള്ളും നേരം ചാരത്താരെ
പീലിത്തൂവൽ വീശുന്നു...
നോവും നെഞ്ചിൻ ചിപ്പിക്കുള്ളിൽ
കണ്ണീർ മുത്തായ് കാവൽനിൽക്കെ
ലോലമായ് തലോടുന്നു...
ഒരു സാന്ത്വനമായ് ... ഒരു സൗഹൃദമായ്
കാണാക്കണ്ണീർ പാടം താണ്ടി
കാറ്റിൻതേരിൽ പാറി പോകെ
നെറുകയിൽ മുകരുന്നു
(വേനൽക്കൂടിനുള്ളിൽ...)
ഇളവെയിലിൽ കുഞ്ഞികുളിർമഴയായ്
ഇരുൾ മുറിയിൽ തങ്കതെളിവിളക്കായ്
നീ വരും നേരം (2)
പകർനേകിടാം കരൾത്തുമ്പിലീ
പനീർതുള്ളിയാം സ്നേഹം
നിറം വാർന്നൊരീ സ്നേഹം
(വേനൽക്കൂടിനുള്ളിൽ...)
ലലല
കുളിരുതിരും തളിർ വിരലുകളാൽ
കരളിതളിൽ വർണ്ണ പ്രഭയുണർത്തി
വസന്തമായി നീ (2)
കനൽ യാത്രയിൽ ശുഭാശംസായി
വരം നേർന്നു നിൻ പുണ്യം
കുരുന്നോർമതൻ പുണ്യം
വേനൽക്കൂടിനുള്ളിൽ... (2)
Movie/Album name: Newspaper Boy
Artists