സ്വര്‍ഗ്ഗസാഗരത്തില്‍ നിന്നു സ്വപ്നസാഗരത്തില്‍ വീണ സ്വര്‍ണ്ണമത്സ്യകന്യകേ നിന്റെ തീരത്തില്‍ നിന്നെന്റെ തീരത്തിലേക്കെന്തു ദൂരം - എന്തു ദൂരം (സ്വര്‍ഗ്ഗ)
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു ലജ്ജയോടെ- നിന്‍ മുഖശ്രീ വിടരും ലജ്ജയോടെ തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ നിന്റെ ചിറകിനുള്ളീല്‍ പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു - എന്നെ കൊണ്ടുപോന്നൂ.. (സ്വര്‍ഗ്ഗ)
മുത്തിരുന്നൊരു ചിപ്പിയില്‍ നീ നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു മുത്തിരുന്നൊരു ചിപ്പിയില്‍ നീ നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു രത്നമായി എന്നിലെ ചൂടുകൊണ്ടതു രത്നമായി തിരമുറിച്ചു തോണിയിന്നു കടലിലിറക്കും എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്‍ന്നു കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും (സ്വര്‍ഗ്ഗ)
Movie/Album name: Manushyaputhran
Movie Summary: Manushyaputhran (1973) is a Malayalam film directed by P. Chandrakumar.
Song Credits: "Swargasaagarathil" — Lyrics and Music by M. K. Arjunan; sung by K. J. Yesudas.
Musical Style: Melodic film song in a devotional, contemplative vein, typical of early-1970s Malayalam cinema playback.
Key Artists Involved: M. K. Arjunan (composer/lyricist), K. J. Yesudas (playback singer).
Note: Reliable details on the raga, specific awards, and exact scene context for this song are not documented in available sources, so those sections are skipped.