Theera Thaaraatineenam

2024
Lyrics
Language: Malayalam

തീരാ താരാട്ടിന്നീണം
തുള്ളാതെ തുളുമ്പാതെ വിടർന്ന പൂവേ
കൂരിരുൾ ജീവനിൽ മൂടുവതെങ്കിലും
സൂര്യ സ്വരം നിന്നെ തഴുകിയില്ലേ ...

നിറകണ്ണിൽ പൗർണമിയെങ്കിലും
അതു കാണാൻ കണ്ണില്ലാ ലോകം
കാലം കുറിയ്ക്കുന്ന നേരുവായിക്കുന്ന
കാലം വരും കാത്തു നിൽക്കൂ ....

എരിവേനലുരുകുന്നുവെങ്കിലും
നിഴലിന്റെ തണലൂറും തീരം
താനെ തളിർക്കുന്ന നോവുകളാറ്റുന്ന
നേരം വരും കാത്തു നിൽക്കു
Movie/Album name: Ee Bandham Superaa
Artists