രാരീരം രാരോ... ഓമനപ്പൂം തിങ്കൾ പൂം കുരുന്നേ വായോ കൊഞ്ചലുമായി നീ ഓടി വായോ കാറ്റേ നല്ല താമരത്തേനുണ്ട് പൂം പട്ടു പാവാടയുണ്ട് കരളിൽ സാന്ത്വനമോതുവാൻ മണിത്താരാട്ടുണ്ടെൻ നെഞ്ചിൽ (ഓമനപ്പൂംതിങ്കൾ)
മയിൽപ്പീലി നീർത്തി വാർമുകിൽ ഇന്നെന്തിനാണീ നൊമ്പരം ഏതോ നാടൻ പാട്ടിൻ ശീലിൽ വീണ്ടും ഓണക്കാലം വന്നു കണിമുല്ലപ്പന്തലിന്നുള്ളിൽ പുള്ളോർ വീണപ്പെണ്ണും പാടി കുഞ്ഞുമനസ്സ് നിറയെ കുളിര് ചൊരിയാൻ പോരൂ (ഓമനപ്പൂംതിങ്കൾ)
സ്വരരാഗമോതി പൂങ്കുഴൽ തുടിതാളമായി പൂമഴ തുമ്പീ അത്തപ്പൂവൽ തുമ്പീ അമ്പും ഓണവില്ലും തായോ അറിയാതെ വീണു തുളുമ്പും സ്നേഹം മെല്ലെ കാതിൽ ചൊല്ലി ചിരിമലരിന്നുള്ളിൽ മഞ്ഞു പൊഴിയും ഗാനം (ഓമനപ്പൂംതിങ്കൾ)