നീ അകലെയാണോ...നീ അരികിലാണോ... നീലക്കടൽപോലെയോ ശാന്തമായ്.. നീയെൻ നിലാപ്പൊയ്കയിൽ താരമായ്...
കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ ചേരുമോ...(2) നീ അരികിലാണോ...നീ അലകളാണോ... നീലക്കടൽപോലെയോ ശാന്തമായ്.. നീയെൻ നിലാപ്പൊയ്കയിൽ താരമായ്...
ദൂരേ..വെയിൽവീണ വഴിയേ... സ്നേഹം മഴത്തുള്ളിപോലെ.. ഞാനും കുളിരണിയുകയായ്.. വേഗം മനമുണരുകയായ് നീയും നിറമണിയുകയായ് തേടുന്നു എൻ കനവിൽ... ഒന്നായ് വന്നുചേരൂ...എന്നും രാവിൻ താരമായ് കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ ചേരുമോ... നീ അരികിലാണോ...നീ അകലെയാണോ...
ഉള്ളിൽ ഉണരുമൊരുമോഹം... തുള്ളും കിനാവിന്റെ കോണിൽ മേഘമാരി പൊഴിയുകയായ്.. മാരിവില്ലു നനയുകയായ്... നീലവാനം വിടരുകയായ്... മനസ്സിലും നീ നിറയുകയായ് ഈറക്കുഴൽനാദം നമ്മിൽ ചിന്തും രാഗമായ്... കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ ചേരുമോ... നീ അരികിലാണോ...നീ അലകളാണോ... നീലക്കടൽപോലെയോ ശാന്തമായ്.... നീയെൻ നിലാപ്പൊയ്കയിൽ താരമായ്...