Maamboo pookkana makaranilaaviloru Maadaka parimalam arikilethi Njaan enne marannatho kanavinte alakalil Thaamara thoni pol ozhukippoyi Thirukaavil kodiyerum naalum kaathu njaan Mashichaanthum karivalayum vaangaan orthu njaan Ante mankutil thedi ninte kanmuna thumbil Oru chirakulla paribhavam kuruki ninnu nee kuruki ninnu (maanathe …)
Language: Malayalam
മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു തൂവലു പോലുള്ള കൂട്ടുകാരി (2) കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും പ്രാവു പോൽ കുണുങ്ങണ കൂട്ടുകാരി എന്റെ കൂട്ടുകാരി (മാനത്തെ ...)
തിരുവോണ കാലം വന്നു തിരുവാതിര രാവും വന്നു കണി കാണാൻ മേടം വന്നു ഋതുകന്യേ നിന്നെ കാണാൻ മലർബാണൻ വന്നില്ലെന്നോ
മാമ്പൂ പൂക്കണ മകരനിലാവിലൊരു മാദക പരിമളം അരികിലെത്തി ഞാൻ എന്നെ മറന്നതോ കനവിന്റെ അലകളിൽ താമര തോണി പോൽ ഒഴുകിപ്പോയി തിരുകാവിൽ കൊടിയേറും നാളും കാത്തു ഞാൻ മഷിചാന്തും കരിവളയും വാങ്ങാൻ ഓർത്തു ഞാൻ എന്റെ മൺകുടിൽ തേടി നിന്റെ കണ്മുന തുമ്പിൽ ഒരു ചിറകുള്ള പരിഭവം കുറുകി നിന്നു നീ കുറുകി നിന്നു (മാനത്തെ …)