ഒരുപാടുകിളികൾ പാടും വസന്തത്തിൽ ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻ... മണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു കൈയ്യൊപ്പു ചാർത്തും വസന്തക്കിളി ഓർത്തോമനിക്കുന്ന പൊൻതൂവലായ് കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ... നിസനിധമ മധമഗരിസ (സ്വപ്നച്ചിറകിലൊന്നായ്....)
നിറവിലും നോവിലും നിറം വാരി അണിയും മനസ്സിൻ സ്വരമാണു് ഗാനം കിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല ഋതുവിനെ സ്നേഹിച്ച ഹൃദയങ്ങൾ... ഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനം ഇതിലേറെ മധുരിക്കും ഇനിയൊരുനാൾ... ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ... (സ്വപ്നച്ചിറകിലൊന്നായ്....)