Mizhiyina (Neerum Kanalazhiyo)

2026
Lyrics
Language: Malayalam

നീറും കനലാഴിയോ
നിറയുന്നു തീരാ മുറിവിൽ
വീണ്ടും ഇരുൾ മൂടവേ
തളരുന്നു വഴിയിൽ തനിയേ
ഏതോ ഓർമ്മകൾ നോവായേ
കണ്ണീരിൻ ചുടു നനവൊഴുകി മൗനങ്ങളായ്
മിഴിയിണനിറയുന്നതറിയാതെ ഓരോരോ
പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ
മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ
നെഞ്ചം താനേ വിങ്ങുന്നുവോ
മിഴിയിണനിറയുന്നതറിയാതെ ഓരോരോ
പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ
മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ
നെഞ്ചം താനേ വിങ്ങുന്നുവോ

തിരികെ വരുന്നു കൈക്കുമ്പിളിൽ വീണ്ടും
ദൂരെയായ് ചിരിമാഞ്ഞൊരാ
നിലാവ് ചൂടും തൂവൽ മെല്ലെ
സ്നേഹാർദ്രമാം കാർമേഘമൊന്നാകെ
മായുന്നൊരാകാശം മാനസം പോലെ
മിന്നുന്നിതാ കാറ്റിലിടറാതെ കാത്തിടാൻ
എന്നും നിന്നുള്ളിലെ ഓ...ഓ...
മിഴിയിണനിറയുന്നതറിയാതെ ഓരോരോ
പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ
മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ
നെഞ്ചം താനേ ആടുന്നുവോ
മിഴിയിണനിറയുന്നതറിയാതെ ഓരോരോ
പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ
മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ
നെഞ്ചം താനേ ആടുന്നുവോ
Movie/Album name: Sukhamano Sukhamaanu
Artists