വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം (2) കണികാണണം കണ്ണാ കണികാണണം കമനീയമുഖപത്മം കണികാണണം [വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം
മഞ്ഞപ്പട്ടാട ചാർത്തീ മണിവേണു കൈയിലേന്തി അഞ്‌ജനക്കണ്ണനുണ്ണീ ഓടിവായോ (2) നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി നീലക്കാർവർണ്ണനുണ്ണീ ഓടി വായോ നീലക്കാർവർണ്ണനുണ്ണീ ഓടി വായോ
[വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ...
കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി കാലികൾ മേയ്ക്കുമുണ്ണീ ഓടി വായോ (2) ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ മുരഹരമുകുന്ദാ നീ ഓടി വായോ മുരഹരമുകുന്ദാ നീ ഓടി വായോ..