Pavizhamalli Ninte

1978
Lyrics
Language: English

Pavizhamallee, ninte kapolathil paraagarenuvo paribhavamo
Ambalamuttathe aaraamaseemayil angenthinariyaatholichu ninnu...
(pavizhamallee, ninte...)

Neeravatheerathil... innale raavil
Nin karalaalitha shayaathalathil....
Ellaam marannurangee.....
Manassile kaamukan manavaalanaayi...
Mounam vaachaalamaayi...vaachaalamaayi....

Pavizhamallee, ninte kapolathil paraagarenuvo paribhavamo
Ambalamuttathe aaraamaseemayil angenthinariyaatholichu ninnu...

Neeradavaanathil minnal pinarukal
Kelineeraattinirangiyappol njaanoru malarambanaayi....
Ushassu vitarthiya himayavanikayil unarnnu
Rathiyaay maari njaan...rathiyaay maari njaan....

Pavizhamallee, ninte kapolathil paraagarenuvo paribhavamo
Amabalamuttathe aaraamaseemayil angenthinariyaatholichu ninnu...
Um um um.....
Language: Malayalam

പവിഴമല്ലീ, നിന്റെ കപോലത്തില്‍ പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍ അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
(പവിഴമല്ലീ, നിന്റെ.......)

നീരവതീരത്തില്‍... ഇന്നലെ രാ‍വില്‍...
നിന്‍ കരലാളിത ശയ്യാതലത്തില്‍...
എല്ലാം മറന്നുറങ്ങി...
മനസ്സിലെ കാമുകന്‍ മണവാളനായി....
മൌനം വാചാലമായി...വാചാലമായി...

പവിഴമല്ലീ, നിന്റെ കപോലത്തില്‍ പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍ അങ്ങെന്തിനറിയാതൊളിച്ചു നിന്നു...

നീരദവാനത്തില്‍ മിന്നല്‍‌ പിണരുകള്‍
കേളിനീരാട്ടിനിറങ്ങിയപ്പോള്‍ ഞാനൊരു മലരമ്പനായി...
ഉഷസ്സു വിടര്‍ത്തിയ ഹിമയവനികയില്‍ ഉണര്‍ന്നു
രതിയായ് മാറി ഞാന്‍....രതിയായ് മാറി ഞാന്‍...

പവിഴമല്ലീ, നിന്റെ കപോലത്തില്‍ പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍ അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
ഉം ഉം ഉം...
Movie/Album name: Amarsham
Artists