കണ്ണിൽ കണ്ണൊന്നു കാണാൻ മോഹം തോന്നുന്ന പെണ്ണേ.... പിന്നിൽ ചൂളമിട്ടു ഞാനും കൂട്ടായ് കൂടെയുണ്ട് കണ്ണേ.... തിരിഞ്ഞു നോക്കാൻ എന്തേ നാണം നേരം വന്നെത്തീലേ.... കാത്തു നിന്നു ഞാനെന്നും കാണുമ്പോഴെൻ സ്വന്തമാകാൻ ഓഹോഹോ....ഓഹോഹോ..ഹോ ഹോ....
കാണാതെറിഞ്ഞൊരാ നോട്ടം കൊണ്ടിട്ടോ ഞാനിന്നെന്റെ ചങ്കൊന്നെടുത്തു തന്നു ചെമ്പരത്തിയല്ലിതെന്റെ പ്രേമം പെണ്ണേ കേൾക്കുന്നോ ദൂരെ നിൻ ചേലത്തുമ്പിൻ ചില്ലം താളം... നീയെത്തും നേരം എൻ കാതിൽ കാറ്റായീ.... നീ വരും നേരമോ നിന്നെയും കാത്തു ഞാൻ ഈ വഴിത്താരയിൽ വന്നു നിന്നു കൈവിരൽത്തുമ്പിനാൽ നീയൊതുക്കുന്നൊരാ വാർമുടിപ്പൂവിതൾ ചേർത്തു ഞാനിന്നെന്നിൽ....
രാവിൻ നിലാ കിനാവേ...നീയെൻ കിനാപ്പിറാവായ് നീ വാ...വിണ്ണിലെ മായാ മേഘം പോൽ നീ വാ... നെഞ്ചിലെ ഓമൽ നീർത്തുള്ളിയായ്.... ഓ...ഓ...ഓ..ഹോ...ഹോ...
നീയെൻ കിനാത്തെന്നലായ് എന്നിൽ നിറഞ്ഞു യാത്രയായോ.... നീയിന്നെന്നിലെ കാണാപ്രേമം പോൽ നീ വന്നെന്നിലെ നെഞ്ചിൻ ഈണങ്ങളായ് തൂവെയിൽ പെയ്യുമാ പുഞ്ചിരിചാറലിൽ നിൻ മുഖം നോക്കി ഞാനിന്നു നിന്നു.... കണ്മിഴിക്കോണിലൂടൊന്നു നീ നോക്കിയാൽ ഇഷ്ടമാണെന്നു ഞാൻ സമ്മതം തന്നീടാം.... ഓ...ഓ...ഓ..ഹോ...ഹോ...