ഓര്‍മ്മകളിലോര്‍മ്മകളില്‍ നീ മാത്രം ഓമനിക്കാനോമനിക്കാന്‍ നിന്‍ രൂപം പൊന്‍താരകം എന്നുമേ നെഞ്ചകം കണ്‍പീലികള്‍ താളമായു് കണ്ടു ഞാന്‍ അകലെയോ അരികിലരികിലോ (ഓര്‍മ്മകളിലോര്‍മ്മകളില്‍ )
കന്നിനിലാക്കുമ്പിളു പോലെ പൊന്നിലഞ്ഞിപ്പൂവിതള്‍ പോലെ ആരോ നീ എന്നും കണ്‍മുന്നില്‍ തേന്‍കിളിയേ വായാടിപ്പെണ്ണേ പൊന്‍മുകിലേ നാടോടിയല്ലേ ചാരേ നീ എന്നും എന്റേതായി മാരിവില്ലു ചാഞ്ഞു മന്ദഹാസം മാഞ്ഞു ചന്ദനനിലാവോ കണ്ണുനീരില്‍ തേങ്ങി ഇന്നലെകള്‍ കണ്‍ നിറയേ കണ്ട കിനാവോ (2) കണ്ട കിനാവോ (ഓര്‍മ്മകളിലോര്‍മ്മകളില്‍ )
പൊന്നണിഞ്ഞ പൂമരം നീളേ വന്നണഞ്ഞു പൂങ്കിളി മേലേ നിന്നോ നീ കുഞ്ഞുകുറുമ്പഴകേ കുപ്പിവളകിലുക്കമോടേ മുത്തണിഞ്ഞ പെണ്‍കൊടിയല്ലേ ദൂരെ എന്നും തേങ്ങി നീ താരമേന്തി വാനം താഴു്വരകള്‍ പൂത്തു ഓമനിക്കും കാറ്റോ ഓമനയേ തേടി കൈ നിറയെ പൂക്കളുമായു് ഇന്നും വരില്ലേ നീ (2) ഓ... (ഓര്‍മ്മകളിലോര്‍മ്മകളില്‍ )