വലം വച്ച് പുല്‍കും ഇളം കാറ്റ് പോലെ വസന്തങ്ങള്‍ തേടും കുയില്‍പ്പാട്ട് പോലെ (വലം ) എന്റെ മണ്‍ ചെരാതില്‍ ആദ്യ നാളമായി വന്നു നീ സന്ധ്യകള്‍ക്ക് കുങ്കുമം കടം കൊടുത്തു നിന്നു നീ (വൈശാഖപ്പൂന്തിങ്കള്‍ )
മണിച്ചെപ്പിലേതോ നിലാപ്പൊട്ടു പോലെ മനസ്സിന്റെ കോണില്‍ മയില്‍പ്പീലി പോലെ (മണിച്ചെപ്പില്‍ ) മൂകമെന്‍ വിപഞ്ചിയില്‍ തളിര്‍ത്ത രാഗമായി നീ ദേവലോക വാതില്‍ ചാരി എന്നെയോര്‍ത്ത് നിന്നു നീ (വൈശാഖപ്പൂന്തിങ്കള്‍ )