പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം പിരിയുമ്പോള്‍ കരയുവാന്‍ എന്തു ബന്ധം! കണ്ടുമുട്ടുന്നു പാഥേയം പങ്കിടാന്‍ രണ്ടു വഴിയേ നടന്നകലാം പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം ഓ.......
ജനനം ദുഃഖത്തിന്‍ മുഖവുരയോ ? മരണം സ്വപ്നത്തിന്‍ യവനികയോ ? ജനനവും മരണവും കൂട്ടിയിണക്കും ജീവിതം വെറുമൊരു വ്യാമോഹം...വ്യാമോഹം ചിരിയുടെ പൂക്കള്‍ ഇന്ദ്രധനുസ്സായ് വിരിയുന്നതഴലിന്റെ കാര്‍മുകിലില്‍ പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം ഓാ...ഓാ..
മറക്കാന്‍ വയ്യെന്നു പഥികനോതും മരിക്കാന്‍ വയ്യെന്നു വീഥി ചൊല്ലും (മറക്കാന്‍..) പകലിരവില്ലാതെ പാദങ്ങളമര്‍ത്താന്‍ മാറിടം നല്‍കുന്നീ വഴിത്താര വഴിത്താര ഇന്നലെ മരിച്ചു ഇന്നു ജനിച്ചു നാളയെ കാക്കുന്നീ വഴിത്താര (പെരുവഴിയമ്പലം..) പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം (4)