Kaaviyuduppumay

1969
Lyrics
Language: English

�kaaviyuduppumay kaattukollan
Varum
Karppooramekhame...
Klavupidichanin pichalamonthayil
Kannuneero panineero-
Thoominnalthoolikakondu nee
Ethrayo
Premakathakal rachichu-pandethra
Premakathakal rachichu
Ella kathakalum anthyarangangalil
Enthinu kanneeril mukki?(kaavi...)
Dahaneerthooki nee ee vanabhoomiyil
Mohalathakal padarthi-pandethra
Mohalathakal padarthi
Ella lathakalum poothuthudangumbol
Enthinu thallikkozhichu
Language: Malayalam

�kaaviyuduppumay kaattukollan

കാവിയുടുപ്പുമായ്‌ കാറ്റുകൊള്ളാൻ വരും
കർപ്പൂരമേഘമേ...
ക്ലാവുപിടിച്ചനിൻ പിച്ചളമൊന്തയിൽ
കണ്ണുനീരോ പനിനീരോ?

തൂമിന്നൽതൂലികകൊണ്ടു നീ എത്രയോ
പ്രേമകഥകൾ രചിച്ചു...പണ്ടെത്ര
പ്രേമകഥകൾ രചിച്ചു
എല്ല കഥകളും അന്ത്യരംഗങ്ങളിൽ
എന്തിനു കണ്ണീരിൽ മുക്കി?(കാവി...)

ദാഹനീർതൂകി നീ ഈ വനഭൂമിയിൽ
മോഹലതകൾ പടർത്തി...പണ്ടെത്ര
മോഹലതകൾ പടർത്തി
എല്ലാ ലതകളും പൂത്തു തുടങ്ങുമ്പോൾ
എന്തിനു തല്ലിക്കൊഴിച്ചു? (കാവി...)
Movie/Album name: Sandhya
Artists