ജീവിതമൊരു കടംകഥയെറിഞ്ഞാൽ നാമതിനാദ്യമേ കടം പറഞ്ഞാൽ വേദനയുടെ കലവറ തുറക്കും വേറൊരു തടവറയായിരിക്കും ആ വില്ലിതല്ലാതെ വിധിയെഴുതാം സമയം കാത്തു നില്ക്കാതെ കടന്നു പോകും പൊള്ള വാക്കും പോയ നാളും കൈവിട്ടൊരായുധം പോലെയാകും (ശാന്തി ചൊല്ലുവാൻ..)
ജീവിതമൊരു നിധി നൽകിയെന്നാൽ നാമതിൻ നന്മകൾ മറന്നു പോയാൽ ഉള്ളിൽ അഹന്തകൾ വന്നു ചേരും ഉള്ള മനോസുഖം പോയ് മറയും ആ വില്ലൊരേലസ്സായ് അതു തടയാൻ അഭയം നൽകുവാൻ അയലുമില്ലാതെയാകും ശാശ്വതമാം മൂല്യമെല്ലാം ഒരു മഞ്ഞുതുള്ളി പോൽ അലിഞ്ഞു തീരും (ശാന്തി ചൊല്ലുവാൻ..)