Tharunyam Thalir Thedum

1990
Lyrics
Language: Malayalam

താരുണ്യം തളിർതേടും ഈ രാവില്‍
പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍
രോമാഞ്ചം പൂക്കുമ്പോള്‍ ഉടലാകെ പൊള്ളുമ്പോള്‍
മോഹങ്ങള്‍ അണിയുന്നു തേന്‍ മുത്തുകള്‍
(താരുണ്യം )

പൂവായ പൂവുകള്‍ ചിരിക്കുന്ന വേളയില്‍ (2)
നെടുവീര്‍പ്പുമായി ആശകള്‍ വന്നു നില്‍ക്കവേ
കഴിഞ്ഞ രതിയില്‍ കുതിര്‍ന്ന നിനവില്‍
ഓളങ്ങള്‍ തീര്‍ക്കുന്നു ഓരോ വികാരവും
താളങ്ങള്‍ ഏകുന്നു ഓരോ വിചാരവും
(താരുണ്യം )

തളിരിട്ട ചില്ലകള്‍ പുണരുന്ന നാദത്തില്‍ (2)
‌നിമിഷങ്ങള്‍ പൂമണം പെയ്തു നീങ്ങവേ
നിറഞ്ഞ കുളിരില്‍ കുഴഞ്ഞ തനുവില്‍
ഈണങ്ങള്‍ മീട്ടുന്നു ഓരോ വികാരവും
ദാഹങ്ങള്‍ കൂട്ടുന്നു ഓരോ വിചാരവും
(താരുണ്യം )
Movie/Album name: Aadithaalam
Artists