Ponnomanakkoru Pattupaavaadayum

2008
Lyrics
Language: Malayalam

പോന്നോമനയ്ക്കൊരു പട്ടു പാവാടയും
തുന്നി വരുന്ന വെളുത്ത വാവേ
മാറത്തു താമര പൂവുപോല്‍ ചായുമെന്‍
മുത്തിനെ ഒന്നുറക്ക്‌ ഓമന
മുത്തേ നീ ഒന്നുറങ്ങ്
രാരി രാരോ രാരാരിരോ...............

തങ്കക്കുടത്തിന് താരാട്ട് പാടുന്ന
പങ്കായമേ എന്റെ തമ്പുരുവേ
ഈ വഞ്ചി തൊട്ടിലില്‍ അവളുറങ്ങീയിനി
നീയൊന്നും മിണ്ടരുതേ ഇനി
നീയൊന്നും മിണ്ടരുതേ
രാരി രാരോ രാരാരിരോ...............

കാറ്റത്ത്‌ മന്ദാര പൂവുപോലാടുമെന്‍
കണ്മണിയെ എന്റെ പൊന്നുമോളെ (2)
എന്നെന്നും അച്ഛന്റെ സൌഭാഗ്യമേ ഇനി
എല്ലാമേ നിനക്ക് സ്വന്തം.
രാരി രാരോ രാരാരിരോ...............

(പോന്നോമനയ്ക്കൊരു...)
Movie/Album name: Brahmaasthram
Artists