Prapanjapathma Dalangal

1977
Lyrics
Language: English

Prapancha padmadalangal vidarthi
Prabhatha deepajwaala parathi
Ivide janichu valarnnoru kaalame
Ithihaasathin shankhu muzhakku
Ithihaasathin shankhu mushakku

Pranavamanthra porulam karma
Pranaama geetha thukilunarumpol
Ivide puthiyoru sresudarshana
Dyuthiyunarille manassuyarille
Parayu kaalame nintemarupadi
Prapancham kathorthu nilkkunnu

Adhwaana verppani muthukal theerkkum
Aayiram nalandakal unarnnuyarumpol
Ivideyudikkum ksheerapadhathile
Thamassakalille karal vidarille
Parayoo kaalame ninte marupadi
Prakrithi kaathorthu nilkkunnu
Language: Malayalam

പ്രപഞ്ച പദ്മദലങ്ങള്‍ വിടര്‍ത്തി
പ്രഭാത ദീപജ്വാല പരത്തി
ഇവിടെ ജനിച്ചു വളര്‍ന്നൊരു കാലമേ
ഇതിഹാസത്തിന്‍ ശംഖുമുഴക്കൂ

പ്രണവമന്ത്ര പൊരുളാം കര്‍മ്മ
പ്രണാമഗീത തുകിലുണരുമ്പോള്‍
ഇവിടെ പുതിയൊരു ശ്രീസുദര്‍ശന
ദ്യുതിയുണരില്ലേ മനസ്സുയരില്ലേ
പറയൂ കാലമേ നിന്റെ മറുപടീ
പ്രപഞ്ചം കാതോര്‍ത്തു നില്‍ക്കുന്നു

അദ്ധ്വാന വേര്‍പ്പണി മുത്തുകള്‍ തീര്‍ക്കും
ആയിരം നളന്ദകള്‍ ഉണര്‍ന്നുയരുമ്പോള്‍
ഇവിടെയുദിക്കും ക്ഷീരപഥത്തിലെ
തമസ്സകലില്ലേ കരള്‍ വിടരില്ലേ
പറയൂ കാലമേ നിന്റെ മറുപടി
പ്രകൃതി കാതോര്‍ത്തു നില്‍ക്കുന്നൂ
Movie/Album name: Raajaparampara
Artists