Poomanchalumaay

2013
Lyrics
Language: Malayalam

പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ
ഈ മൃണ്മയമാം ഉടലില്‍ പൊന്‍തിരി പൊലിയുമ്പോള്‍
പടുതിരി കത്തുന്ന ഒരു ജീവനില്‍
പകരുന്നുവോ നീ സ്നേഹകണം
(പടുതിരി )
എന്‍ സ്നേഹകണം
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

ജന്മങ്ങള്‍ തേടും ഹരിതങ്ങളെ
ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ്
(ജന്മങ്ങള്‍ )
നീ ഉയിര്‍ക്കുമന്‍പിന്‍ ലാവണ്യമായ്
ഒരു മായയായ് മായുന്നു നീ
മായുന്നു നീ
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

സ്നേഹിച്ചു പാടും ഹൃദയങ്ങളെ
ഇണ ചേര്‍ന്നു പാറും ശലഭങ്ങളെ
(സ്നേഹിച്ചു )
വീശും ഉഷ്ണവാതം വീഴ്ത്തുന്നുവോ
ഒരു പിന്‍വിളി കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ
(പൂമഞ്ചലുമായ് )
Movie/Album name: Progress Report
Artists