ശ്രാവണം വന്നു നിന്നെ തേടി ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യപോൽ പോരൂ നീ (ശ്രാവണം വന്നു..) ശ്രാവണം വന്നു
എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ (എന്റെ മൗനങ്ങളിൽ..) എന്റെ മൗനങ്ങളിൽ... ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു ശ്രാവണം വന്നു
പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ കാതരേ നിൻ കാൽച്ചിലമ്പിൻ പൂമുത്ത് തേടുന്നു ആടും ശ്രീപാദം തേടുന്നു ഞാൻ (പുഷ്പശൈലങ്ങളിൽ..) പുഷ്പശൈലങ്ങളിൽ... ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു ശ്രാവണം വന്നു