Kaanum Neram Kannum Maunamaay
2024
കാണും നേരം കണ്ണും മൗനമായ്
കാണാനേരം തേടും നോവുമായ്
നീലനിലാ നൂലിഴകൾ തൂകുമിളം താഴ്വരയിൽ
പകലണയും മനമൊരു നേർത്ത മൗനമോ
കാണും നേരം കണ്ണും മൗനമായ്
കാണാനേരം തേടും നോവുമായ്
ആറ്റുവഴിയോരം ചാറ്റൽമഴ വന്നേ
ഒരു തുള്ളി നനയാൻ നീയും വാ
പൂക്കൈതപൂക്കൾ ഗന്ധം പരന്നേ
മാറത്തു വിരിയും ദാഹമായ്
സന്ധ്യയിൽ പൊള്ളുമീ കൈവിരൽ തൊട്ടു ഞാൻ
തെന്നലേ ചേരുമോ കിനാവിലെ വർണമലരിതളായ്
നീയൊരു രാഗതാരകം
കാണും നേരം കണ്ണും മൗനമായ്
കാണാനേരം തേടും നോവുമായ്
മന്ദാരച്ചേല നെയ്യുന്ന കാറ്റേ
വേളിക്കു കസവാട കൊണ്ടേ വാ
ചെമ്പകമൊട്ടിൻ പന്തലൊരുങ്ങി
മോഹത്തിൻ തേൻതുള്ളികളായ്
നേരിയ പീലികൾ വീശിയോ ചാമരം
കുളിരുമീ അരുവികൾ ഒഴുകിയോ
നൂറു തിരയഴകായ്
നിറയുമീ മേഘചന്ദനം
കാണും നേരം കണ്ണും മൗനമായ്
കാണാനേരം തേടും നോവുമായ്
നീലനിലാ നൂലിഴകൾ തൂകുമിളം താഴ്വരയിൽ
പകലണയും മനമൊരു നേർത്ത മൗനമോ
കാണും നേരം കണ്ണും മൗനമായ്
കാണാനേരം തേടും നോവുമായ്
Movie/Album name: Kabeerinte Divasangal
Artists