മനസ്സു പോലെ പായും നദി കടലെവിടെ എന്നറിയാതെ ഒഴുകും നദി അലസമായ് നീങ്ങും നദി ഉള്ളിൽ അല ചുഴി തിരയോടെ തേങ്ങും നദി
മനസ്സു പോലെ പായും നദി രസ ഗസലുകൾ പാടുന്നതീ ഗംഗാ മാ.. പാടമ്മാ സാഗര സംഗീതം അലസമായ് നീങ്ങും നദി ഉള്ളിൽ അല ചുഴി തിരയോടെ തേങ്ങും നദി മനസ്സു പോലെ പായും നദി രസ ഗസലുകൾ പാടുന്നതീ ഗംഗാ മാ പാടമ്മാ സാഗര സംഗീതം.. കരയുടെ കരളിനു കുളിരായ് തിര വിരലെഴുതുന്ന കവിത (2)
ഏതു രാഗം പാടുന്നു നീ ഏതു താളം തേടുന്നു നീ ഗലികൾ കേറി ഗതികൾ മാറി യാത്ര വീണ്ടും തുടരുന്നൂ ഗംഗാ മാ പാടമ്മാ.. പല്ലവി ഈണങ്ങൾ ലഹരികൾ നുരയുന്ന കടലിൽ നിഴലുകൾ ചിതറുന്ന പടവിൽ കരയുടെ കരളിനു കുളിരായ് തിര വിരലെഴുതുന്ന കവിത
ഭൂമി പാടും ഭൂപാളമായ് തോളിൽ മേളസല്ലാപമായ് ഒടുവിലെന്നോ കടലു ചേരാം ഓർമ്മ പെയ്യും മഴ പോലെ ഗംഗാ മാ പാടമ്മാ.. മംഗളഗാനങ്ങൾ ഓ...കനവിനു കസവല ഞൊറിയാൻ കുമിളകൾ വിരിയുന്ന വഴിയിൽ കരയുടെ കരളിനു കുളിരായ് തിര വിരലെഴുതുന്ന കവിത