മഞ്ഞലയിൽ കൂളിരലയിൽ മനസ്സും ശരീരവും ശുദ്ധമാക്കി മന്ദസമീരനിൽ മന്ത്രങ്ങളും ചൊല്ലി മല്ലിക പൂത്താലമേന്തി ഒരുങ്ങി.. പൂജയ്ക്കൊരുങ്ങി ഈ മനോഹര തീരം.... ഈ മനോഹര തീരം....
യാമ ശംഖൊലി വാനിലുയർന്നു...
പൊന്നിലയിൽ കുങ്കുമവും പൂവും പ്രസാദവും ചേർത്തൊരുക്കി.. അകിൽ പുക പൊങ്ങും മുകിൽ മുറ്റമെങ്ങും ആയിരം പൊങ്കാലയോടെ വരുന്നു.. മെല്ലെ വരുന്നു... ആ ദിവാകര ബിംബം... ആ ദിവാകര ബിംബം...