രാവിൻ മണിമേട്ടിൽ പിറ
കൊള്ളും ചെറുനക്ഷത്രങ്ങൾ
വാനിൽ കളിയാടീ തളരും നേരം
പോയീ മലമേട്ടിൽ ഇളകൊള്ളാ-
നൊരു കുഞ്ഞിത്താരം
മാഞ്ഞൂ തരി മിന്നാമിന്നിക്കൺപോലേ.
പാരെങ്ങും പാഞ്ഞൂ നാം
ഊരാകെ തേടീ നാം
എങ്ങേ പോയ് കുഞ്ഞേ നീ...?
നീയില്ലാ രാവെന്നാൽ
ഘോരാന്ധകാരം മാത്രം -
എങ്ങേ പോയ്...?
ആ മങ്ങിമങ്ങിയെഴും
വിദൂരമാം ചെരാതിലോ
അതോ തമോനഭസ്സിലോ
നിലാവിനുള്ളിലോ
തിരയണം നിന്നേ?
മാരിക്കാർ ചിന്നും താഴ്-
വാരത്തിൽപോയ് വീണാലും
തീരില്ലീ സ്വപ്നത്തിൻ പൈദാഹം
ധൂളീമേഘങ്ങൾ വ-
ന്നെമ്പാടും മൂടുമ്പോഴും
മായില്ലീ സ്നേഹത്തിൻ തീമിന്നായം
വിണ്ണെങ്ങും തേടീ നാം
മണ്ണാകേ ചേറീ നാം
എങ്ങേ പോയ് കണ്ണേ നീ...?
നീയില്ലാ വീടെന്നാൽ
ശോകാന്തരാളം മാത്രം
നീ വായോ...
ഓ....
Movie/Album name: Sarkeet
Artists