Vennilaa thamburu meettaam Oru punnara paattum paadaam Ampili muttunorumma kodukkan Aampalppenninu moham Snehikkan oru manassu tharaamo Omalkkulirallo nee
Language: Malayalam
(സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ (പു) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം (2) (സ്ത്രീ) അമ്പിളിമുട്ടുനൊരുമ്മ കൊടുക്കാനൊരാമ്പല്‍പ്പെണ്ണിനു മോഹം സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
(പു) എന്തിനിന്നൊരു പനിനീര്‍പ്പൂവെന്‍ നെഞ്ചിനുള്ളില്‍ വിരിഞ്ഞു ഓമനിയ്ക്കും ഒരു പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു (സ്ത്രീ) എന്നുടെ വാര്‍മുടിയഴകില്‍ ചൂടാന്‍ മുല്ലപ്പൂവുകള്‍ പോര കണ്ണില്‍ കണ്ണില്‍ നോക്കിയിരിയ്ക്കാന്‍ കാലം തികയുന്നില്ല (പു) പുഞ്ചിരി മുത്തു കിലുങ്ങണ ചെറ്റിനു കുങ്കുമ തിലകം പോരേ (സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
(പു) നിന്നെ ഞാനൊരു തുളസിക്കതിരായി മഞ്ഞുനീരില്‍ കഴുകാം കണ്ണുറങ്ങാന്‍ പൂവിതള്‍ മെയ്യില്‍ പൊന്‍കിനാവായി ഉഴിയാം (സ്ത്രീ) ഇക്കിളി മൊട്ടുകള്‍ നുള്ളിയെടുത്തതു രാക്കിളിയറിയില്ലോ പവിഴച്ചുണ്ടില്‍ പകയും പുഞ്ചിരി പാല്‍ക്കുടമറിയില്ലല്ലോ (പു) പഞ്ചമി രാവിനു നിന്നെപ്പോലെ പ്രായം പതിനേഴല്ലോ (സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
(പു) വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം (2) (സ്ത്രീ) അമ്പിളിമുട്ടുനൊരുമ്മ കൊടുക്കാനൊരാമ്പല്‍പ്പെണ്ണിനു മോഹം (പു) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ